ഖാസിമി ഉസ്താദ്‌ എന്ത് പിഴച്ചു?


ചിലയാള്‍ക്കാര്‍ ഫിത്നയുണ്ടാക്കുകയാണ് ഖാസിമിയുടെ പേരിലും. അദ്ദേഹം മുടി മുക്കിയ വെള്ളം 25,000 രൂപക്ക്‌ ലേലം വിളിച്ചു വിറ്റു എന്നൊക്കെ...കള്ളം ഇങ്ങിനെ നൂറുവട്ടമല്ല പതിനായിരം വട്ടം പറഞ്ഞാലും സത്യമാവുകയില്ല കളവിന്‍റെ വക്താക്കളായ കാന്തപുരം കുട്ടികളെ.... ഖാസിമി ഉസ്താദിന്റെ ജനപ്രീതി ഇവര്‍ക്ക്‌ പണ്ടേ ഭയങ്കര അസൂയ ഉണ്ടാക്കുന്ന കാര്യമാണല്ലോ...അദ്ദേഹത്തിനെതിരെ എല്ലാ കളിയും കളിച്ചുനോക്കി..... ഡ്യൂപ്ലികെറ്റ്‌ റഹ്മത്തുള്ള നെപോലും ഇറക്കിനോക്കി പരാജയപ്പെട്ടതാണല്ലോ!
സത്യത്തില്‍ ദാറുല്‍ ഖുര്‍ആന്‍ എന്ന മഹത്തായ ഒരു ദീനീ സ്ഥാപനത്തിന്‍റെ പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ബഹു.റഹ്മത്തുള്ള ഖാസിമി മുത്തേടം  സാന്തര്ഭീഗമായി ഇങ്ങിനെ പറയുന്നതായി നമുക്ക്‌ ആ യൂട്ടൂബ് വീഡിയോ യില്‍ കാണാം... വെല്ലൂരിലെ സനദുള്ള നബിയുടെ മുടി മുക്കിയ രണ്ടു കുപ്പി വെള്ളം ഇവിടെ കൊണ്ടുവന്നിട്ടുണ്ട്... ദാറുല്‍ ഖുര്‍ആനിലെക്ക്25,000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക്‌ അത് നല്‍കും... സനദുള്ള പ്രവാചകന്‍റെ മുടി എന്ന് അദ്ദേഹം ആ സമയത്ത്‌ അതില്‍ പല വട്ടം പറയുന്നത് അല്ലാഹുവിന്‍റെ ഖുദ്റത്ത് തന്നെ.........കാരണം കാന്തപുരത്തിന്റെ കയ്യിലുള്ള മുടിക്ക് സനദ്‌ ഇല്ല എന്ന് അവര്‍ തന്നെ പറഞ്ഞുകഴിഞ്ഞതാണല്ലോ....
ഖാസിമിയുടെ പ്രസംഗത്തില്‍ മുടി മുക്കിയ വെള്ളം ലേലം വിളിക്കുന്നൊന്നുമില്ല തന്നെ.. അത് ആ വീഡിയോ കാണുന്നവര്‍ക്ക് തന്നെ മനസ്സിലാകുന്നതാണല്ലോ! എന്നാല്‍ ഈ എ.പി വിഭാഗം കൂട്ടരോ? എ.പി വിഭാഗം ഒഴികെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ഥാന, വെല്ലൂര്‍ ബാഖിയാത്ത് ഉള്‍പ്പടെ എല്ലാവരും സനദില്ലാത്ത വ്യാജ മുടിയെന്നു  പറഞ്ഞുകഴിഞ്ഞ ആ  മുടിമുക്കിയ വെള്ളം അവര്‍ (എ.പി വിഭാഗം പ്രവര്‍ത്തകര്‍) 101 മുതല്‍ 10001 രൂപവരെ കേരളത്തിന്റെ ഒട്ടുക്കുസ്ഥലങ്ങളില്‍ പാക്കറ്റ് ആക്കി വില്‍പ്പനയാണ് നടത്തിയത്‌. പ്രവാചകന്‍റെ പേരില്‍ ഇങ്ങിനെ കച്ചവടം നടത്തുന്നുന്ടെന്നറിഞ്ഞ, സമസ്ത അതിനെതിരെ തിരിഞ്ഞതിനെതുടര്‍ന്ന് അവര്‍ ആ പരിപാടി നിര്‍ത്തി, നബിയുടെ മുടിക്ക് പള്ളിയുണ്ടാക്കാന്‍  കൂപ്പണ്‍ നിര്‍മിച്ചായി പിന്നീട് പണപ്പിരിവ്... അത് ഗംഭീരമായി മുന്‍പോട്ട് പോകുമ്പോള്‍ അതാ അല്ലഹുവിന്റെ ഖുദ്റത്ത് :: സീരിയല്‍ നമ്പര്‍ എഴുതാത്തസംഭാവന നല്‍കുന്നവരുടെ പേരെഴുതാത്തസ്ഥാപനത്തിന്‍റെ രജി. നമ്പര്‍ ഇല്ലാത്ത,അമൌന്ടെഴുതാത്ത, കാര്‍ബണ്‍ കോപ്പിയില്ലാത്ത   കൂപ്പണ്‍ തട്ടിപ്പ്‌ പണപ്പിരിവാനെന്നു പരക്കെ ചര്‍ച്ചാ വിഷയമായി..... അത് ഇന്ത്യന്‍ നിയമതിന്നു വിരുദ്ധമെന്നൊന്നും ഈ പിരിവന്മാര്‍ക്ക് പിരിവിന്‍റെ അന്ധത ബാധിച്ചതിനാല്‍ അറിയാതെ പോയി........!
ശംസുല്‍ ഉലമയുടെയും കണ്ണിയ്യത് ഉസ്താദിന്റെയും ശാപത്തിനു വിധേയരായ ഈ കൂട്ടര്‍ ഇനിയും ഇതുപോലെ മുഖംകേട്ടുകൊണ്ടേ ഇരിക്കും..........

മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത


മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത

കോഴിക്കോട്: കാന്തപുരം എ.പി. 
അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാ
ശപ്പെടുന്ന കേശം പ്രവാചകന്‍േറ
താണെന്ന് തെളിയിക്കുന്ന സനദ് ഹാജരാക്കാനാവാതെ
അതിന്റെ അടിസത്തരേഖ അബൂദ
ബിയിലാ
ണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാ
ണെന്ന്
 സമസ്ത കേരള
ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി
 ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാരും സെക്രട്ടറിമാരായ 
കോട്ടുമല
ടി.എം. ബാപ്പുമുസ്‌ലിയാരും പ്രഫ. കെ. 
ആലിക്കുട്ടി
മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാചകന്റെ വാക്ക്, പ്രവൃത്തി, 
അനുവാദങ്ങള്‍, ശേഷിപ്പുകള്‍
ഇവയൊക്കെ വിശ്വാസയോഗ്യമായ 
പരമ്പരയിലൂടെ
ലഭിക്കുമ്പോഴാണ് അത് അംഗീകരി
ക്കുക.
 ഈ വ്യവസ്ഥയുടെ
പേരാണ് സനദ് എന്നത്.
മുസ്‌ലിം ലോകം സ്വീകരിച്ചുവരുന്നതും അംഗീകരിക്കപ്പെട്ടതുമായ
ഇസ്‌ലാമിക നടപടിക്രമമാണിത്.
 സനദ് ചോദിക്കുമ്പോള്‍
ഗള്‍ഫില്‍ അടിരേഖയുണ്ടെന്ന് 
പറയുന്നത് കൗതുകകരം മാത്രമല്ല,
മതസ്‌പര്‍ശിയായ മറുപടി പോലുമല്ല.
 സാധാരണ ഭൂമികള്‍ക്കും മറ്റും ഉള്ള
തുപോലെ ആധാരവും അടി
യാധാരവും
 എന്ന
 വിചിത്രമായ
നിലപാട് കൗതുകകരമാണെന്നും
 സനദ്
തെളിയിക്കാനാവാത്തത്
സനദില്ലാത്തത് കൊണ്ടാണെന്ന്  ബോധ്യപ്പെടുത്തുന്നതാണ്
കാന്തപുരത്തിന്റെ പുതിയ
 നിലപാടെന്നും
നേതാക്കള്‍ കുറ്റപ്പെടുത്തി.
കേശം അബൂദബിയില്‍ നിന്നാണ് കൊണ്ടുവന്നതെങ്കില്‍ സന
ദുണ്ടെങ്കില്‍ അതുകൊണ്ടുവരാനെ
ന്താണ് തടസ്സമെന്നും നേതാക്കള്‍
ചോദിച്ചു.

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്


തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്

കോഴിക്കോട്: വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.
സമസ്ത മുശാവറയുടെയും  ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍  നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.
മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍  നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.
പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ  തയാറായിട്ടില്ല. എന്നാല്‍,  കിനാലൂരിനടുത്ത് 400 ഏക്കറിലേറെയുള്ള സ്ഥലത്താണ് നിര്‍ദിഷ്ട പള്ളിയും ടൗണ്‍ഷിപ്പും വരുകയെന്നാണ് മര്‍കസുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. തിരുകേശത്തിനൊരു ഉത്തമ കേന്ദ്രമെന്നും ചരിത്രസൗധത്തിന്റെ നിര്‍മാണത്തില്‍ പ്രവാചകസ്‌നേഹികള്‍ പങ്കാളികളാവണമെന്നുമുള്ള പരസ്യമാണ് പള്ളിനിര്‍മാണത്തിന് ആദ്യമുപയോഗിച്ചതെങ്കിലും പിന്നീട് പരസ്യങ്ങളുടെ സ്വഭാവത്തിന് അടിമുടി മാറ്റംവന്നിരിക്കയാണ്.
40 കോടി ചെലവിട്ട പള്ളിക്കുചുറ്റും ഉയരുന്ന ടൗണ്‍ഷിപ്പിന് മുതല്‍മുടക്കുന്നത് ദൈവികപ്രീതിക്ക് ഉത്തമമാണെന്ന രീതിയിലാണ് പുതിയ പ്രചാരണം.  പ്രവാചകന്റെ 'തിരുകേശ'ത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിനും വിവാദങ്ങള്‍ക്കുമിപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന്റെ മുഖച്ഛായ വന്നുചേര്‍ന്നിരിക്കുകയാണ്.
കാന്തപുരത്തിന് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അത് നല്‍കിയ അബൂദബിയിലെ ഖസ്‌റജി കുടുംബം വ്യക്തമാക്കിയിട്ടും കുപ്രചരണങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ കാന്തപുരം വ്യക്തമാക്കിയത്

.

endosulfan


മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുകയും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഓര്‍ഗാനോക്ലോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി ഭക്ഷ്യവിളകളിലും ഭക്ഷ്യേതര വിളകളിലും കീടനശീകരണത്തിനായി ഉപയോഗിക്കുന്നു.

അത്യന്തം അപകടകരമായത് (highly hazardosu)എന്ന് അമേരിക്കന്‍ പരിസ്ഥിതിസംരക്ഷണ ഏജന്‍സി (USEPA) 2009-ലും ജീവജാലങ്ങളെയും പരിസ്ഥിതിയെയും മാരകമായി വിഷമയമാക്കുന്നത് (very toxic to organisms and environment) എന്ന് GFEA 2007-ലും രേഖപ്പെടുത്തിയ ഈ കീടനാശിനിയെ അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിലേക്ക് കര്‍ശനമായി നിരോധിക്കപ്പെടേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2003-ല്‍തന്നെ, ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറം ഓണ്‍ കെമിക്കല്‍ സേഫ്റ്റി, വികസ്വരരാജ്യങ്ങളില്‍ വ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷകീടനാശിനിയായി എന്‍ഡോസള്‍ഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
2007-ല്‍ യൂറോപ്യന്‍ യൂണിയന്‍ എന്‍ഡോസള്‍ഫാനെ നിര്‍വചിച്ചത് ഇങ്ങനെയാണ്:
' വളരെയധികം വിഷമയമായതും
പരിസ്ഥിതിക്ക് അപകടമായതും
' ത്വക്കുമായുള്ള സമ്പര്‍ക്കം കടുത്ത
വിഷബാധയ്ക്ക് കാരണമാവുന്നു
' ശ്വസനത്തിലൂടെ മാരകമായ
വിഷബാധയേല്ക്കുന്നു
' ഗ്രസനത്തിലൂടെ ശരീരത്തെ
വിഷമയമാക്കുന്നു
' ജലജീവികള്‍ക്ക് അത്യന്തം അപകടമായതും ജലപരിസ്ഥിതിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും.
1950-കളിലാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി ആഗോളതലത്തില്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനമാരംഭിക്കുന്നത് 1996-ലാണ്. 2004 ഓടെ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിര്‍മാണത്തിലും ഉപയോഗത്തിലും ലോകത്തുതന്നെ ഏറ്റവും മുന്നിലെത്തി.
എന്‍ഡോസള്‍ഫാന്റെ രാസനാമം
6, 7, 8, 9, 10, 10 hexachloro 1, 5, 5മ, 6, 9, 9മ hexahydro 6, 9 methano- 2, 4, 3 - benzodioxathiepin - 3 oxi-de എന്‍ഡോസള്‍ഫാന്റെ തന്മാത്രാ ഫോര്‍മുല: C9 H6 C16 O3S
കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെനശിപ്പിക്കുന്നതിനുവേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ ഹെലിക്കോപ്റ്ററില്‍ സ്‌പ്രേചെയ്തത്. കീടനാശിനിപ്രയോഗത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ട് 1978 മുതല്‍ 2001 വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു.'