ഖാസിമി ഉസ്താദ്‌ എന്ത് പിഴച്ചു?


ചിലയാള്‍ക്കാര്‍ ഫിത്നയുണ്ടാക്കുകയാണ് ഖാസിമിയുടെ പേരിലും. അദ്ദേഹം മുടി മുക്കിയ വെള്ളം 25,000 രൂപക്ക്‌ ലേലം വിളിച്ചു വിറ്റു എന്നൊക്കെ...കള്ളം ഇങ്ങിനെ നൂറുവട്ടമല്ല പതിനായിരം വട്ടം പറഞ്ഞാലും സത്യമാവുകയില്ല കളവിന്‍റെ വക്താക്കളായ കാന്തപുരം കുട്ടികളെ.... ഖാസിമി ഉസ്താദിന്റെ ജനപ്രീതി ഇവര്‍ക്ക്‌ പണ്ടേ ഭയങ്കര അസൂയ ഉണ്ടാക്കുന്ന കാര്യമാണല്ലോ...അദ്ദേഹത്തിനെതിരെ എല്ലാ കളിയും കളിച്ചുനോക്കി..... ഡ്യൂപ്ലികെറ്റ്‌ റഹ്മത്തുള്ള നെപോലും ഇറക്കിനോക്കി പരാജയപ്പെട്ടതാണല്ലോ!
സത്യത്തില്‍ ദാറുല്‍ ഖുര്‍ആന്‍ എന്ന മഹത്തായ ഒരു ദീനീ സ്ഥാപനത്തിന്‍റെ പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ബഹു.റഹ്മത്തുള്ള ഖാസിമി മുത്തേടം  സാന്തര്ഭീഗമായി ഇങ്ങിനെ പറയുന്നതായി നമുക്ക്‌ ആ യൂട്ടൂബ് വീഡിയോ യില്‍ കാണാം... വെല്ലൂരിലെ സനദുള്ള നബിയുടെ മുടി മുക്കിയ രണ്ടു കുപ്പി വെള്ളം ഇവിടെ കൊണ്ടുവന്നിട്ടുണ്ട്... ദാറുല്‍ ഖുര്‍ആനിലെക്ക്25,000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക്‌ അത് നല്‍കും... സനദുള്ള പ്രവാചകന്‍റെ മുടി എന്ന് അദ്ദേഹം ആ സമയത്ത്‌ അതില്‍ പല വട്ടം പറയുന്നത് അല്ലാഹുവിന്‍റെ ഖുദ്റത്ത് തന്നെ.........കാരണം കാന്തപുരത്തിന്റെ കയ്യിലുള്ള മുടിക്ക് സനദ്‌ ഇല്ല എന്ന് അവര്‍ തന്നെ പറഞ്ഞുകഴിഞ്ഞതാണല്ലോ....
ഖാസിമിയുടെ പ്രസംഗത്തില്‍ മുടി മുക്കിയ വെള്ളം ലേലം വിളിക്കുന്നൊന്നുമില്ല തന്നെ.. അത് ആ വീഡിയോ കാണുന്നവര്‍ക്ക് തന്നെ മനസ്സിലാകുന്നതാണല്ലോ! എന്നാല്‍ ഈ എ.പി വിഭാഗം കൂട്ടരോ? എ.പി വിഭാഗം ഒഴികെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ഥാന, വെല്ലൂര്‍ ബാഖിയാത്ത് ഉള്‍പ്പടെ എല്ലാവരും സനദില്ലാത്ത വ്യാജ മുടിയെന്നു  പറഞ്ഞുകഴിഞ്ഞ ആ  മുടിമുക്കിയ വെള്ളം അവര്‍ (എ.പി വിഭാഗം പ്രവര്‍ത്തകര്‍) 101 മുതല്‍ 10001 രൂപവരെ കേരളത്തിന്റെ ഒട്ടുക്കുസ്ഥലങ്ങളില്‍ പാക്കറ്റ് ആക്കി വില്‍പ്പനയാണ് നടത്തിയത്‌. പ്രവാചകന്‍റെ പേരില്‍ ഇങ്ങിനെ കച്ചവടം നടത്തുന്നുന്ടെന്നറിഞ്ഞ, സമസ്ത അതിനെതിരെ തിരിഞ്ഞതിനെതുടര്‍ന്ന് അവര്‍ ആ പരിപാടി നിര്‍ത്തി, നബിയുടെ മുടിക്ക് പള്ളിയുണ്ടാക്കാന്‍  കൂപ്പണ്‍ നിര്‍മിച്ചായി പിന്നീട് പണപ്പിരിവ്... അത് ഗംഭീരമായി മുന്‍പോട്ട് പോകുമ്പോള്‍ അതാ അല്ലഹുവിന്റെ ഖുദ്റത്ത് :: സീരിയല്‍ നമ്പര്‍ എഴുതാത്തസംഭാവന നല്‍കുന്നവരുടെ പേരെഴുതാത്തസ്ഥാപനത്തിന്‍റെ രജി. നമ്പര്‍ ഇല്ലാത്ത,അമൌന്ടെഴുതാത്ത, കാര്‍ബണ്‍ കോപ്പിയില്ലാത്ത   കൂപ്പണ്‍ തട്ടിപ്പ്‌ പണപ്പിരിവാനെന്നു പരക്കെ ചര്‍ച്ചാ വിഷയമായി..... അത് ഇന്ത്യന്‍ നിയമതിന്നു വിരുദ്ധമെന്നൊന്നും ഈ പിരിവന്മാര്‍ക്ക് പിരിവിന്‍റെ അന്ധത ബാധിച്ചതിനാല്‍ അറിയാതെ പോയി........!
ശംസുല്‍ ഉലമയുടെയും കണ്ണിയ്യത് ഉസ്താദിന്റെയും ശാപത്തിനു വിധേയരായ ഈ കൂട്ടര്‍ ഇനിയും ഇതുപോലെ മുഖംകേട്ടുകൊണ്ടേ ഇരിക്കും..........